Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walking Out

തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ന്നു; പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ള്ള ഇ​റ​ങ്ങി​പ്പോ​ക്ക് നി​ഷേ​ധി​ച്ച് ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ള്ള ഇ​റ​ങ്ങി​പ്പോ​ക്ക് നി​ഷേ​ധി​ച്ച് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ. ത​നി​ക്കെ​തി​രെ ഒ​ന്നും പ​റ​യാ​ൻ കി​ട്ടാ​ത്ത​ത് മൂ​ലം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ഒ​ളി​ഞ്ഞി​രു​ന്ന് വീ​ഡി​യോ എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പേ​ര് പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ പി​ണ​ങ്ങി​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ ശ്രീ​ലേ​ഖ വേ​ദി​വി​ട്ടി​റ​ങ്ങി​യ​ത്. വാ​ർ​ത്ത ല​ജ്ജാ​ക​ര​മാ​ണെ​ന്നും ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചു. സ​ഹോ​ദ​ര തു​ല്യ​നാ​യ കെ ​സോ​മ​നോ​ട് സം​സാ​രി​ച്ച​ത് വ്യ​ക്തി​പ​ര​മാ​ണ്. അ​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്താ​ൻ താ​ല്പ​ര്യ​മി​ല്ല.

വ്യ​ക്തി​പ​ര​മാ​യി സം​സാ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​റ​ങ്ങി​പ്പോ​യി എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​റ​യാ​നു​ള്ള​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു പ​രി​പാ​ടി. കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് എ​സ്. ജ​യ​ശ​ങ്ക​ർ സ്ഥാ​നാ​ർ​ഥി​യ ശ്രീ​ലേ​ഖ​യു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ വേ​ദി​വി​ട്ടി​റ​ങ്ങി​യ ശ്രീ​ലേ​ഖ​യെ നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ച്ച് തി​രി​കെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up